Wednesday, December 1, 2010

മണ്ണഴിപ്പുഴ ഒഴുകുന്നു ....


                                            ''നിശ്ശബ്ദം തുറന്നിട്ടൂ 
                                             ഞൊടിനേരത്തേയ്ക്കാരോ
                                             വിശ്വസൗന്ദര്യത്തിന്റെ
                                             ഈടുവെപ്പുകളൊന്നായ്  "

മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ പാദസ്പർശം കൊണ്ട് അനുഗൃഹീതമായ പൊന്നുവിളയുന്ന പൊന്മളയുടെ ഒരു ചീന്തിലയാണ് മണ്ണഴി.
"പൊന്മള -പേരിനിണങ്ങിയ നാട്-പൊന്നിന്റെ മുള പൊട്ടുന്ന പൊന്മള നാട്...,നാലുപടും പച്ചക്കുന്നുകൾ ...നടുവിൽ പരന്ന പാടം.......കണക്കററ
കൈരേഖകൾ പോലെ നീണ്ടുപോകുന്ന വയൽവരമ്പുകൾ ....,കവുങ്ങിൻ തോപ്പുകൾ...
കൃഷിക്കാരുടെ നാട് !  അഴകുള്ള പൊന്മുള....ദൈവത്തിന്റെ സ്വന്തം നാട് ! "
മഹാകവി സ്വന്തം ആത്മകഥയായ ' കവിയുടെ കാൽപ്പാടുകളിൽ ' എഴുതിയ വരികളാണിത്

ഒരു കാലത്ത് വിപ്ളവ വീര്യം കൊണ്ടു ചുവന്ന മണ്ണഴിയുടെ മണ്ണുംവിണ്ണും പ്രകൃതിയുമെല്ലാം ഇന്ന് വിസ്മൃതിയിലാണെങ്കിലും ഞങ്ങൾ മണ്ണഴിക്കാരുടെ
ഹൃദയത്തിലൂടെ ഇപ്പോഴും ഒരു പുഴയൊഴുകുന്നുണ്ട്...വറ്റാത്ത ഒരു പുഴ...ഒരു സ്നേഹപ്പുഴ!......മണ്ണഴിപ്പുഴ .
ഈ പുഴയ്ക്ക് ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്..
ഒത്തിരിയൊത്തിരി കഥകൾ.......

ഞങ്ങൾ മണ്ണഴിക്കാരുടെ ഹൃദയങ്ങളിൽ കവിതയുണ്ടയിരുന്നു...സ്വപ്നങ്ങളുണ്ടായിരുന്നു....അസൂയയും ഈർഷ്യയുമുണ്ടായിരുന്നു.....ഞങ്ങളെയകററുന്ന
പടിഞ്ഞാറൻ കാററിനോട് ഇത്തിരി അമർഷവും.
വിപ്ളവതീജ്ജ്വാലകളെ ഒളിവിൽ താമസിപ്പിച്ച മണ്ണാണ് .,തീനാളങ്ങൾ വിഴുങ്ങി മുച്ചൂടും ജ്വലിപ്പിച്ച മണ്ണാണ്.....
കാർഷികസമൃദ്ധിയും ആഢൃത്വവുംഇഴുകിച്ചേ൪ന്ന മണ്ണാണ്.........
ഈ പുഴയിലൂടെ പ്രണയ വള്ളങ്ങളൊഴുകിയിരുന്നുവോ ?
കവിതയായി,നിലാമഴയായി ,പേരാപെരുമഴയായി.......അങ്ങനെയങ്ങനെയങ്ങനെ............
മണ്ണഴിപ്പുഴ ഇപ്പോഴും ഒഴുകുകയാണ്.........
-------------------------------------------------------------------------------------------------------------------------------------